Posts

അദ്ധ്യായം ഒന്ന്

1986-ലെ ശരത്കാലത്തിൽ ഒന്നിന് പിറകെ ഒന്നായി സംഭവിച്ച ചില തമാശകൾ, അച്ഛന് പകരം എന്നെ, ചൈനയിലെ തുർകിസ്ഥാനും ലണ്ടനിലെ ടീച്ചിങ് ഹോസ്പിറ്റലും വഴി, ചിറാപുഞ്ചിയിലെത്തിച്ചു. ഞാൻ പാകിസ്ഥാനിൽ നിന്നും കര വഴി പശ്ചിമ ചൈനയിലെ കഷ്ഗറിലേക്ക് യാത്ര ചെയ്യുകയായിരുന്നു. മൂന്നു ദിവസത്തെ യാത്ര തുടങ്ങിയത് ആയിടക്ക് തുറന്ന കാരക്കോറം ഹൈവേയിൽ നിന്നാണ്. പഴയ സിൽക്ക് റോഡിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് നിർമിച്ച, 470 മൈൽ നീളമുള്ള, തുടർച്ചയായ കയറ്റങ്ങൾ നിറഞ്ഞ, ഈ പാത അവസാനിക്കുന്നത് ചൈനയുടെ അതിർത്തിയിലാണ്.  ഇരു വശങ്ങളിലായി അണിചേർന്ന ചെറു മലകൾക്കൊപ്പം വിരാജിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ മലകളിലൊന്നായ രാകാപോഷി തന്റെ കോറസിനൊപ്പം പ്രത്യക്ഷപ്പെട്ട ഒരു ഗതകാല മ്യൂസിക് ഹാൾ താരത്തെ അനുസ്മരിപ്പിച്ചു. തുടർന്ന് ആ മലകൾ താണ്ടി  ഒളിച്ചിരുന്ന ഹുസ്ന താഴ്വരയുടെ  സൗദര്യത്തിൽ മയങ്ങി ഞങ്ങൾ യാത്ര ചെയ്തു. വയലുകളിൽ വിളഞ്ഞു പാകമായ മുതിര മണികൾ  അസ്തമയ സൂര്യന്റെ കിരണങ്ങളേറ്റ് പിങ്ക് നിറമാർന്നത് കണ്ടു. എങ്ങും, വാല്നട് മരങ്ങൾക്കിടയിൽ വലിച്ചു കെട്ടിയ,...